ഗുജറാത്തിലെ ശിഹോരി ടൗണിലെ ഹണി ചില്‍ഡ്രന്‍സ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. നാലു ദിവസം മാത്രം പ്രയമുള്ള കുഞ്ഞാണ് മരണപ്പെട്ടത്.
തീപിടിച്ച് പുക ഐസിയുവിലേക്ക് കയറി. ഐസിയുവില്‍ മൂന്ന് കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് കുട്ടികളെ പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.