X

ഗര്‍ഭസ്ഥശിശു മരണം; ഡോക്ടര്‍ക്കും സിഇഒയ്ക്കും മര്‍ദനം

മൂവാറ്റുപുഴയില്‍ സബൈന്‍ ആശുപത്രിയില്‍ അധികൃതര്‍ക്കുനേരെ മര്‍ദനം. ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഗര്‍ഭസ്ഥ ശിശു മരിച്ചതില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍ക്കും സിഇഒയ്ക്കും മര്‍ദനമേറ്റത്.

സംഭവത്തെ തുടര്‍ന്ന് 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് സംഘര്‍ഷം ഉണ്ടായത്. യുവതിയോട് നേരത്തെ തന്നെ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പറഞ്ഞിരുന്നതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞെ എത്താന്‍ സാധിക്കു എന്നാണ് യുവതി പറഞ്ഞത്. ഇതിനുശേഷം ആശുപത്രിയില്‍ എത്തി സ്‌കാന്‍ ചെയ്തപ്പോഴാണ് കുഞ്ഞ് മരിച്ചതായി അറിയാന്‍ സാധിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കളും മറ്റും ഡോക്ടറേയും മറ്റ് ജീവനക്കാരെയും മര്‍ദിക്കുകയായിരുന്നു.

webdesk14: