X

രണ്ട് സെന്റ് ഭൂമിയില്‍ വീട് പണിയാനാകും. എല്ലാം കൂടി ചെലവ് വെറും 20 ലക്ഷം രൂപ !

വീട് പണിയെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുകയാണോ നിങ്ങള്‍. സ്ഥലത്തിന് ഇന്ന ്‌വലിയ വിലയാണ്. സെന്റിന് ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയെങ്കിലും വേണം വലിയ തെറ്റില്ലാത്ത ഇടത്തൊരു ഭൂമി കിട്ടാന്‍. അതിന് 50 ലക്ഷം ചെലവാക്കിയാല്‍ പിന്നെ വീടിനുള്ള പണമെവിടെനിന്ന് കണ്ടെത്തും? എന്നാല്‍ ചുരുങ്ങിയ ചെലവില്‍ ഭൂമിയും വീടും കണ്ടെത്താനിതാ എളുപ്പവഴി. രണ്ട് സെന്റ് ഭൂമിയില്‍ വീട് പണിയാനാകും. എല്ലാം കൂടി ചെലവ് വെറും 20 ലക്ഷം രൂപ. മൂന്നുസെന്റില്‍ കുറവാണെങ്കില്‍ റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കേണ്ടെന്ന നിബന്ധനയുമുണ്ട്.
ഒരു സെന്റില്‍ മുകളിലേക്ക് അടക്കം രണ്ടുനില വീട് പണിയാവുന്നതാണ്. ഇതിന് മുറ്റം അധികം ഉണ്ടാവില്ലെന്ന കുറവ് മാത്രം. താഴെയും മുകളിലും ഓരോ ബെഡ് റൂമും കിച്ചനും ആയാല്‍ മുകളില്‍ വാടകക്ക് കൊടുക്കുകയുമാകാം. താഴത്തെ നിലയില്‍ സിറ്റൗട്ട്, വിസിറ്റിംഗ് ഹാള്‍, കിച്ചന്‍, ബെഡ് റൂം എന്നിവ മതി. ഇതിന് എല്ലാംകൂടി പത്തുലക്ഷം രൂപയേ ചെലവ് വരൂ. 500 ചതുരശ്രയടിയില്‍ ഒതുങ്ങും. ഇനി സൗകര്യം കൂട്ടണമെങ്കില്‍ മുകളില്‍ ഇതേ 500 ചതുരശ്രയടിക്ക് സമാനമായി വീട് പണിയാം. അതിലും ഇതേ പോലുള്ള സൗകര്യങ്ങളൊരുക്കിയാല്‍ സാധാരണവീടായി. മുകളില്‍ കിച്ചന്‍ വേണ്ടെങ്കില്‍ അതിനെ ബെഡ് റൂമാക്കാം.

Chandrika Web: