കാപ്പാട് ബീച്ചില്‍ സവാരി നടത്തുന്ന കുതിരയ്ക്ക് പേവിഷബാധയേറ്റതായി സംശയം. ആഴ്ചകള്‍ക്ക് മുമ്പാണ് നായയെ കുതിര കടിക്കുന്നത്. 2 ദിവസം മുമ്പ് കുതിരയെ അവശ നിലയില്‍ കണ്ടെത്തുകയയായിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കാപ്പാട് കടപ്പുറത്ത് ഈ കുതിര സവാരി നടത്തുന്നുണ്ട്. കുതിരയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ കുതിരയെ പരിശോധിച്ചിരുന്നു. നിലവില്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കുതിര. കുതിരയുടെ ശ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനു ശേഷമേ പേ വിഷബാധ സ്ഥിരീകരിക്കാനാവൂ. കുതിരയുടെ ഉടമയ്ക്ക് പട്ടിയുടെ കടിയേറ്റതായാണ് നാട്ടുകാര്‍ പറയുന്നത്.
അതിനിടെ ഓണത്തിന് ബീച്ചില്‍ എത്തിയ നിരവധി പേരാണ് ഈ കുതിരയില്‍ സവാരി നടത്തിയത്. കുതിരയ്ക്ക് പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു. സവാരി നടക്കിയവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.