അവസാന മിനിറ്റുകളില്‍ പിറന്ന ഇരട്ടഗോളുകളില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 3-2ന് തകര്‍ത്ത് മോഹന്‍ബഗാന്‍. ഐഎസ്എല്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരോട് ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷം ലീഡ് എടുക്കുകയായിരുന്നു. പിന്നീട് രണ്ട് ഗോളുകള്‍ക്ക് വഴങ്ങുകയുമായിരുന്നു. മോഹന്‍ ബഗാനായി 33-ാം മിനിറ്റില്‍ ജാമി മക്ലാരന്‍, 86-ാം മിനിറ്റില്‍ ജെയ്സന്‍ കമ്മിന്‍സ്, 95-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ എന്നിവരാണ് ലക്ഷ്യം കണ്ടത്. കേരള ബ്ലാസ്റ്റേഴ്സിനായി 51-ാം മിനിറ്റില്‍ ഹിമെനെ ഹെസൂസ്, 77-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ഗോള്‍ നേടി.
എന്നാല്‍ അവസാന മിനിറ്റുകളില്‍ മോഹന്‍ബഗാന് ഇരട്ടഗോളുകള്‍ പിറന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ തകരുകയായിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ജയം കണ്ടത്. സീസണിലെ ഏഴാം തോല്‍വിയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ജയവും രണ്ടു സമനിലയും വഴി ലഭിച്ച 11 പോയിന്റുമായി 10ാം സ്ഥാനത്താണ് നില്‍ക്കുന്നത്. 10 കളിയില്‍നിന്ന് 23 പോയിന്റുമായാണ് ബഗാനാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്.