കൊക്കപ്പുഴുക്കള്‍ 14കാരന്റെ ശരീരത്തില്‍ നിന്ന് കുടിച്ചു വറ്റിച്ചത് 22 ലിറ്റര്‍ രക്തം. ഹൈദരാബാദ് ഹല്‍ദ്‌വാനി സ്വദേശിയുടെ ശരീരത്തില്‍ നിന്നാണ് കൊക്കപ്പുഴുക്കള്‍ രക്തം ഊറ്റിയെടുത്തത്. രണ്ടു വര്‍ഷ കാലയളവിനുള്ളിലാണ് ഇത്രയധികം രക്തം നഷ്ടമായത്. സര്‍ ഗംഗാറാം ആസ്പത്രിയിലെ ഡോക്ടര്‍മാരാണ് വിദഗ്ധ പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്തിയത്. ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ട് ക്യാപ്‌സൂള്‍ എന്‍ഡോസ്‌കോപ്പ് പരിശോധനക്കിടെയാണ് ഇക്കാര്യം കണ്ടെത്തിയത്. അനീമിയ ബാധിച്ചതാണെന്നായിരുന്നു ആദ്യം ഡോക്ടര്‍മാര്‍ കരുതിയത്. തുടര്‍ന്ന് അതുപ്രകാരമുള്ള ചികിത്സകള്‍ നടത്തി. എന്നാല്‍ ആരോഗ്യനില മെച്ചപ്പെടാത്തതിനെത്തുടര്‍ന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. രക്തകുറവ് പരിഹരിക്കാന്‍ അമ്പത് യൂണിറ്റ് രക്തമാണ് കുട്ടിക്ക് ഇതിനോടകം നല്‍കിയത്. വയര്‍ലെസ് പരിശോധന വഴി ചെറുകുടലിലെ ആദ്യ ഭാഗങ്ങളില്‍ വ്യത്യാസമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് രണ്ടാം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കൊക്കപ്പുഴുക്കളെ കണ്ടെത്തിയത്.