X
    Categories: Views

സ്‌റ്റൈലിഷ് ഡിസൈനും തകര്‍പ്പന്‍ ഫീച്ചറുകളുമായി ഓണര്‍ 8 എത്തി

കുറഞ്ഞ കാലം കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പേരെടുത്ത ബ്രാന്‍ഡാണ് ഓണര്‍ (Honor). ചൈനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ഹ്വാവെയ് (Huawei) യുടെ ഉപ ബ്രാന്‍ഡായ ഓണര്‍ താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച ഫോണുകളാണ് വില്‍പ്പനക്കെത്തിച്ചത്. അതിനാല്‍ തന്നെ, തങ്ങളുടെ പുതിയ ഫഌഗ്ഷിപ്പ് ഫോണ്‍ ആയ ‘ഓണര്‍ 8’ഉമായി ഓണര്‍ ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ പ്രതീക്ഷയിലായിരുന്നു. പ്രതീക്ഷ തെറ്റിയില്ലെന്ന് മാത്രമല്ല, 30,000 രൂപയില്‍ കുറവ് വിലയുള്ള ഏറ്റവും മികച്ച ഫോണ്‍ എന്ന അഭിപ്രായവും ഇതിനകം ഓണര്‍ 8 സ്വന്തമാക്കിക്കഴിഞ്ഞു.

‘മുടക്കുന്ന കാശിന് മുതലാവുന്ന ഫോണ്‍’… എന്നതാവും ഓണര്‍ 8 ന് ഏറ്റവും ചേര്‍ന്ന വിശേഷണം. പിന്‍വശത്ത് 12 മെഗാപിക്‌സലോടു കൂടിയ ഇരട്ട ക്യാമറ, ഇരുവശങ്ങളിലും റൗണ്ടഡ് അരികുകളോടു കൂടിയതും സ്‌ക്രാച്ച് വീഴാത്തതുമായ 2.5ഡി ഗ്ലാസ് ബോഡി, 4 ജി.ബി റാം, 32 ജിബി സ്‌റ്റോറേജ്, മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറ, 3000 എം.എ.എച്ച് ബാറ്ററി, 3D ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയവ ഫോണിനെ ആകര്‍ഷകമാക്കുന്നു. ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഓണര്‍ എട്ടിന് ഐ5 കോ-പ്രോസസ്സറിന്റെ പിന്‍ബലമുള്ള ഒക്ടാകോര്‍ പ്രോസസ്സര്‍ ആണുള്ളത്.

ഇരുവശങ്ങളിലും ഗ്ലാസ് ചട്ടയുള്ളതിനാല്‍ തിളക്കമുള്ള രീതിയിലാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഹ്വാവെയ് പി9 ഫോണില്‍ പരീക്ഷിച്ച ഇരട്ട ക്യാമറ ഓണര്‍ എട്ടിലേക്കെത്തുമ്പോള്‍ ഒരു പടികൂടി ഉയരുന്നുണ്ട്. ഐഫോണ്‍ 7 അടക്കമുള്ളവയില്‍ പരീക്ഷിക്കപ്പെടുന്ന ഡുവല്‍ ക്യാമറാ സംവിധാനം മികച്ച ചിത്രങ്ങളാണ് നല്‍കുന്നത്.

അസ്യുസ്, മോട്ടോ, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുടെ സമാന വിലയിലുള്ള ഫഌഗ്ഷിപ്പ് ഫോണുകളെ കടത്തിവെട്ടാനുള്ള സവിശേഷതകള്‍ ഓണര്‍ എട്ടിനുണ്ടെന്നാണ് ആദ്യ റിവ്യൂകളില്‍ നിന്ന് വ്യക്തമാകുന്നത്.

 

chandrika: