X

ചൈനീസ് ദേശീയ ദിനാഘോഷത്തിലെ വെടിവെപ്പ്; പ്രതിഷേധത്തില്‍ മുങ്ങി ഹോങ്കോങ്

ഹോങ്കോങ്: ചൈനീസ് ദേശീയ ദിനാഘോഷത്തില്‍ ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തം. പ്രക്ഷോഭകാരികളിലൊരാള്‍ക്ക് വെടിയേറ്റു. പരക്കെ ആക്രമണം. പലയിടങ്ങളിലും പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി തവണ പൊലീസ് കണ്ണീര്‍ വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പൊലീസിനു നേര കല്ലെറിഞ്ഞ് പ്രതിഷേധക്കാരും തിരിച്ചടിച്ചു. ഹോങ്കോങില്‍ നടന്ന പ്രതിഷേധത്തിലാണ് സ്വാതന്ത്ര വാദിക്ക് വെടിയേറ്റത്. പൊലീസ് വെടിവെപ്പില്‍ ഇയാളുടെ നെഞ്ചില്‍ വെടിയുണ്ട തറയ്ക്കുകയായിരുന്നു. വെടിയേറ്റ 18കാരനായ യോ മാ തേയിലെ ക്വീന്‍ എലിസബത്തിനെ ആസ്പത്രിയിലേക്കു മാറ്റി. ക്വീനിന്റെ നില ഗുരുതരമാണ്. വോങ് തായ് സി ജില്ലയില്‍ പ്രക്ഷോഭകാരികള്‍ കടകളും മറ്റും തല്ലിത്തകര്‍ത്തു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തല്ലി തകര്‍ത്തു. പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പൊതുമുതലുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.


ക്വീനിനു നേരെ നടന്ന ആക്രമണം സിറ്റി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയുമുണ്ടായി. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതിഷേധം അലയടിക്കുകയായിരുന്നു. ടെലിവിഷന്‍ ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ചൈന, നരകത്തിലേക്ക് തള്ളിവിട്ടു എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
ചൈനീസ് സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കു നേരെയും പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചു വിട്ടു. ബാങ്ക് ഓഫ് ചൈന കെട്ടിടത്തിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. പൊലീസ് കേന്ദ്രങ്ങള്‍ക്ക് നേരെ ബോംബേറുണ്ടായി. പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. 30 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, 90 ഓളം പേരെ പൊലീസ് പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ 15 പ്രതിഷേധക്കാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക ആസ്പത്രി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രൊജക്ടൈല്‍ കൊണ്ട് റിപ്പോര്‍ട്ടര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് റേഡിയോ ടെലിവിഷന്‍ ഹോങ്കോങ്ങ് എല്ലാ റിപ്പോര്‍ട്ടര്‍മാരേയും പിന്‍വലിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റവാളികളെ ചൈനയ്ക്ക് വിചാരണക്കായി കൈമാറാനുള്ള വിവാദ ബില്‍, അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഹോങ്കോങ്ങ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ബന്ധിതമായിരുന്നു. ചൈന നിയമിച്ച ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാമിന്റെ രാജി പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നുണ്ട്. ഹാനെസ്സി റോഡില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതയാണ് പുറത്തു വരുന്ന വിവരങ്ങള്‍.

chandrika: