രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങളുമായി ഹോങ്കോങ്. ഇന്ത്യയുള്‍പ്പടെ 8 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക് നിലവില്‍ വന്നത്. യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ, പാകിസ്താന്‍, ഫിലിപൈന്‍സ്, കാനഡ, ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
ഈ ശനിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കോവിഡിന്റെ അഞ്ചാം തരംഗം നേരിടാനുള്ള തയാറെടുപ്പിനെ തുടര്‍ന്നാണ് ഹോങ്കോങില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊതുപരിപാടികള്‍ നടത്തുന്നതില്‍ നിയന്ത്രണം, അന്താരാഷ്ട്ര യാത്രാവിലക്ക്, രാത്രി കര്‍ഫ്യുവും എന്നിങ്ങനെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.