X
    Categories: indiaNews

ബാലിയില്‍ ഹണിമൂണ്‍ ഫോട്ടോഷൂട്ട്; ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ഇന്തോനേഷ്യയിലെ ബാലിയില്‍ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ട ര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരന്‍- വിഭൂഷ്ണിയ ദമ്പതികളാണ് മരിച്ചത്. വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അന്ത്യം.

സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനിടയായത്. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു. ശനിയാഴ്ച രാവിലെയാണ് വിഭൂഷ്ണിയയുടെ മൃതദേഹം കണ്ടെത്തിയത്. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഈമാസം ഒന്നിനാണ് ഇരുവരും വിവാഹിതരായത്.

webdesk11: