X
    Categories: AutoMore

റോയല്‍ എല്‍ഫീല്‍ഡിനോട് മത്സരിക്കാന്‍ ഹോണ്ടയുടെ ഹൈനസ് സി.ബി; വില ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട് മത്സരിക്കാന്‍ ഹോണ്ട ഇന്ത്യയില്‍ എത്തിച്ച 350 സിസി ബൈക്കായ ഹൈനസ് സി.ബി 350യുടെ വില പ്രഖ്യാപിച്ചു. ഡി.എല്‍.എക്‌സ്, ഡി.എല്‍.എക്‌സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.85 ലക്ഷം രൂപയിലും 1.90 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്.

പ്രേഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് ഹൈനസിന്റെ ഡി.എല്‍.എക്‌സ് വേരിയന്റ് എത്തുന്നത്. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക് വിത്ത് പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് ഡി.എല്‍.എക്‌സ് പ്രോ എത്തുന്നത്.

റെട്രോ സ്‌റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എതിരാളികളില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും.

കരുത്തേറിയ 350 സി.സി., എയര്‍ കൂള്‍ഡ് 4 സ്‌ട്രോക് ഒ.എച്ച്.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ഹെനസ് സി.ബി. 350ക്ക് കരുത്തേകുന്നത്. പി.ജി.എം.എഫ്1 സാങ്കേതികവിദ്യയാണ് ഈ എന്‍ജിന്റെ ഹൈലൈറ്റ്. ഈ എന്‍ജിന്‍ 20.8 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Test User: