X
    Categories: keralaNews

ഹോമിയോ മരുന്ന് കോവിഡിനെ തടയാന്‍ ഫലപ്രദമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഹോമിയോ മരുന്ന് കഴിച്ചാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്നും
കോവിഡ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനാവുമെന്നും ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍. ഹോമിയോ മരുന്നിലൂടെ പ്രതിരോധ ശേഷി ലഭിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. മറ്റ് ചികിത്സാ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് അലോപ്പതി ഡോക്ടര്‍മാര്‍ക്കെന്ന് ഹോമിയോ ഡോക്ടറും സംവിധായകനുമായ ഡോ.ബിജു പറഞ്ഞു. ഡോ.ബിജുവിന്റെ പഠനത്തെ അധികരിച്ച് കൊണ്ട് ആരോഗ്യമന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്താവന്ക്ക് എതിരെ ഐഎംഎ രൂക്ഷ വിമര്‍ശം നടത്തിയിരുന്നു.

ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ വൈറസ് ബാധിതരായിട്ടുള്ളു എന്നും കൂടാതെ രോഗബാധിതരായവര്‍ക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ രൂക്ഷ വിമര്‍ശനം നടത്തിയത്. മന്ത്രി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നും ആയിരുന്നു ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: