രാജ്യത്തിന്റെ വ്യോമയാന ചരുത്രം മാറ്റിക്കുറിക്കാനായി ഇന്ത്യന്‍ നിര്‍മ്മിത വിമാനങ്ങല്‍ വരുന്നു. യാത്ര അവാശ്യങ്ങള്‍ക്കായി വ്യാവസായിക അടിസ്ഥാനത്തിലാണ് വിമാനങ്ങള്‍ പറക്കുക. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
വിമാനയാത്രകള്‍ക്ക് നിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ എയര്‍ടാക്‌സി എന്ന നിലയില്‍ ഈ കൊച്ചു വിമാനത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഈ വിമാനം വില്‍ക്കാന്‍ ഡിജിസിഎ അനുമതി നല്‍കിയിട്ടുണ്ട്. അഭ്യന്തരയാത്രികര്‍ക്കായുള്ള മോദി സര്‍ക്കാര്‍ ഉഡാന്‍ പദ്ധതിക്ക് ഈ വിമാനം ഉപകാരപ്രദമായിരിക്കും. അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ വില്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.