വീട്ടില്‍ അതിക്രമിച്ച് കയറി പീഢനശ്രമം; പ്രതികള്‍ കസ്റ്റഡിയില്‍

തലസ്ഥാനത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പീഢനശ്രമം. മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 20 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേര്‍ വീട്ടില്‍ കയറി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും 20 കാരിയെ കടന്നു പിടിക്കുകയും ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കൊല്ലം സ്വദേശികളായ രണ്ട് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേബിള്‍ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.

 

 

webdesk17:
whatsapp
line