ഇലോണ്‍ മസ്‌കിനോട് ട്വിറ്റര്‍ വിട്ടുപോകണമെന്ന് ഹോളിവുഡ് താരം മാര്‍ക് റഫലോ. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ വിശ്വസ്യത നഷ്ടമായെന്നും അതിനാല്‍ ട്വിറ്റര്‍ വിട്ടുപോകണമെന്നാണ് മാര്‍ക് റഫലോ ട്വീറ്റ് ചെയ്തത്.
താങ്കള്‍ ദയവായി ചെയ്യാന്‍ അറിയുന്നവരെ ഏല്‍പിച്ച് ട്വിറ്റര്‍ വിട്ടുപോകണമെന്നും ടെസ്ലയും സ്‌പേസ് എക്‌സും നോക്കിനടത്തിക്കോളൂ എന്നിങ്ങനെയായിരുന്നു താരത്തിന്റെ കുറിപ്പ്. യു.എസ് രാഷ്ട്രീയ നേതാവ് അലക്‌സാണ്ട്രിയ കൊഷ്യോ കോര്‍ടെസ് താരത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു.