തുടര്‍ച്ചയായി നാലും പിന്നീട് പതിനൊന്നും അവധിദിനങ്ങള്‍. ഓണം, ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, രണ്ടാം ശനി,ഞായറാഴ്ചകള്‍ എന്നിങ്ങനെ 15 അവധിദിനങ്ങളാണ് മലയാളിയെ കാത്തിരിക്കുന്നത്. ഇതില്‍ സ്‌കൂളുകള്‍ പത്തുദിവസത്തേക്കും സര്‍ക്കാര്‍ ഓഫീസുകള്‍ രണ്ടാഴ്ചയോളവും ്‌വധിയിലാകും. ആറുദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാരന് 15 ദിവസം വീട്ടിലിരിക്കാമെന്നര്‍ത്ഥം. പലരും ഇക്കാലയളവില്‍ ടൂറിന് പരിപാടിയിടുകയാണ്. കുട്ടികളെ പോലെ ജീവനക്കാരും ബാങ്കുകളും അവധിയുടെ ആലസ്യത്തിലാകുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് നിവര്‍ത്തിക്കേണ്ട പല സേവനങ്ങളും ലഭിക്കാതെ വലയുക പാവങ്ങളാകും.
അവധികള്‍ ഇങ്ങനെ:
സ്‌കൂള്‍- ഇന്ന് അടച്ച് സെപ്തംബര്‍ നാലിന് തുറക്കും
സര്‍ക്കാര്‍ ഓഫീസുകള്‍- 27 മുതല്‍ 31 വരെ, 6ന് ശ്രീകൃഷ്ണജയന്തി. 9ന് രണ്ടാം ശനി, 10ന് ഞായര്‍
ബാങ്ക്- 26 മുതല്‍ 30 വരെ
റേഷന്‍ കട- 29,30,31. ഞായറാഴ്ച തുറക്കും.