പെരുന്നാൾ അവധി കഴിഞ്ഞ് 3 ദിവസം കൂടി ഒഴിവാണ്. വിനോദയാത്രക്ക് ഒരുങ്ങുന്നവർ അറിയാൻ
1 . വാഹനത്തിന് കേടുപാടുകളുണ്ടോ , കൂളൻ്റ് ,ടയർ , ബ്രേക്ക് ഉൾപ്പെടെ ഒന്നുകൂടി ഉറപ്പു വരുത്തുക .
2. റോഡിൽ വളരെ ശ്രദ്ധിച്ച് ട്രാഫിക് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുക .
3 . ഉൾക്കൊള്ളാവുന്ന തിലും അമിത എണ്ണം ആളുകൾ വാഹനയാത്രയിലെ സുഖം കെടുത്തും.
4. കുട്ടികളെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാലമാണ്. പനിയും ജലദോഷവും പടരാൻ സാധ്യത കൂടുതലാണ്.
5. ബോട്ട് യാത്രകൾ ആണെങ്കിൽ അമിത ആളുകൾ കയറുന്നുണ്ടെങ്കിൽ ടിക്കറ്റ് എടുക്കരുത്. പരാതിപ്പെടുക . ബോട്ട് ഉറപ്പുള്ളതാണോ എന്ന് പരിശോധിക്കുക . ലൈഫ് ജാക്കറ്റ് ധരിക്കുക.
6. ഉയർന്ന മലമ്പ്രദേശങ്ങളിൽ വഴുതൽ സാധ്യതയുണ്ട്.
7. വെള്ളത്തിലോ പുഴയിലോ അധികം ഇറങ്ങാതിരിക്കുക.
8. രാത്രിയാത്രയിൽ ഡ്രൈവർ ക്ഷീണിതനാണോ , ഉറക്കച്ചടവുണ്ടോ എന്ന് ശ്രദ്ധിക്കണം. പുലർച്ചെ ഉറങ്ങാൻ സാധ്യത കൂടുതലാണ്.
9. എതിർദിശയിലെ വാഹന ങ്ങൾക്ക് കയറിവരാൻ സൗകര്യം കൊടുക്കുക.
10. അപകടമുണ്ടായാലുടൻ 100 ലോ 101 ലോ 138 ലോ (ട്രെയിൻ) വിളിക്കുക. പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുക .
ശുഭയാത്ര ..