Categories: indiaNews

ഹോളിയും റംസാന്‍ വെള്ളിയാഴ്ചയും ഒരേ ദിവസം, കനത്ത ജാഗ്രത

കളറായി ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യന്‍ ജനത. ശൈത്യകാലത്തില്‍ നിന്നും ഉത്തരേന്ത്യ വസന്തത്തെ വരവേല്‍ക്കുന്നത് നിറങ്ങളുടെ ഉത്സവത്തോടെയാണ്. മധുരം കഴിച്ചും, സൗഹൃദം പങ്കിട്ടും, ജനങ്ങള്‍ ഒത്തു കൂടുമ്പോള്‍ ഇവിടെ നിറങ്ങള്‍ക്കു മാത്രമാണ് സ്ഥാനം. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാ ചടങ്ങുകളുമുണ്ടാകും.

ഇത്തവണ ഹോളിയും റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച നമസ്‌കാരവും ഒരുമിച്ചുവരുന്നത് സംഘര്‍ഷങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയില്‍ ഉത്തരേന്ത്യയിലാകെ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

ഡല്‍ഹിയില്‍ പ്രശ്‌ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഉത്തരേന്ത്യയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ അതിര് വിടരുതെന്ന് കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

 

 

webdesk17:
whatsapp
line