X

മടലുകൊണ്ട് മുഖത്ത് അടിച്ചു; നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം

ത്യശൂര്‍ കുന്നംകുളം തുവനുരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. തെങ്ങിന്റെ മടല്‍ ഉപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ ത്യശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടാനച്ഛനായ പ്രസാദ് എന്നയാളാണ് മര്‍ദിച്ചിരിക്കുന്നത്.സംഭവത്തില്‍ സിഡബ്യൂസി നിര്‍ദേശ പ്രകാരം രണ്ടാനച്ഛനായ പ്രസാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

രാത്രി കുട്ടി കരയുവെന്ന കാരണത്താല്‍ ഇയാള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചതെന്ന്
കുട്ടിയുടെ മാതാവ് പറയുന്നു.

Test User: