റോഡില്‍ നിര്‍ത്തിയിട്ട കാറിനെ ഇടിച്ചിട്ടുപോയ കാറിനെ ബൈക്കില്‍ പിന്തുടര്‍ന്ന്് പിടികൂടുന്ന വിഡിയോ യൂട്യൂബില്‍ തരംഗമാവുന്നു. കഴിഞ്ഞ ഞായറായ്ചയാണ് സംഭവം.
തെരുവില്‍ നിന്നുപോയ ഹോണ്ട കാറില്‍ അതിവേഗതയില്‍ വന്ന സാറ്റേണ്‍ ഇടിക്കുകയായിരുന്നു. തന്റെ ഭാഗത്തു ചെറിയ തെറ്റുള്ളതിനാല്‍ ഭയത്തിലായിരുന്നു ഹോണ്ട ഡ്രൈവര്‍. പെട്ടെന്ന് തന്നെ അയാള്‍ അവിടെ നിന്ന് ഡ്രൈവര്‍ അരികിലേക്ക് നിര്‍ത്തിയിട്ടു. എന്നാല്‍ ഇടിച്ചിട്ട സാറ്റേണ്‍ ഡ്രൈവര്‍ പെട്ടെന്ന് രംഗം വിടുകയായിരുന്നു.
ഇതേസമയം മോട്ടോര്‍ ബൈക്കില്‍ അതുവഴി വന്ന യൂട്യൂബറാണ് രംഗം ലൈവായി പകര്‍ത്തിയതും സാറ്റേണിനെ പിടികൂടിയതും. പിന്നില്‍ അപകടം നടന്നത് ശ്രദ്ധയില്‍ പെട്ട യൂട്യൂബര്‍ ഇടിച്ചിട്ടു മുങ്ങിയ കാറിനെ പിന്തുടരുകയായിരുന്നു. രണ്ട് തവണ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ ഡ്രൈവര്‍ അതിവേഗം മുന്നോട്ടെടുത്തു ഓടിച്ചു പോയി. എന്നാല്‍ കാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കിട്ടിയതിനാല്‍ രംഗം വഷളാക്കാതെ യൂട്യൂബര്‍ അപകട സ്ഥലത്ത് തിരിച്ചെത്തി കാറിന്റെ വിവരങ്ങള്‍ കൈമാറി.
ഇടിച്ചിട്ട കാറിന്റെ ഡ്രൈവര്‍ പ്രകോപനപരമായി പെരുമാറുമോ എന്ന് ഭയന്നതായി യൂട്യൂബര്‍ പറഞ്ഞു. ഇടിച്ചിട്ടയാളുടെ വിവരവും വിഡിയോയും ലഭിച്ചതിനാല്‍ ഹോണ്ട ഡ്രൈവര്‍ക്ക് വലിയൊരു തലവേദന ഒഴിവായി. ഒരാഴ്ചക്കിടെ പത്ത് ലക്ഷം പേരാണ് യൂട്യൂബിലൂടെ വിഡിയോ കണ്ടത്.