എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ തുടങ്ങി. ചരിത്രപരമായ ചടങ്ങുകള്‍ക്കാണ് ബക്കിങ്ഹാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബിയും സാക്ഷ്യം വഹിക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ചാള്‍സിനൊപ്പം കാമിലിയും രാജ്ഞിയായി ചുമ തലയേല്‍ക്കും. 1937ന് ശേഷം ആദ്യമായാണ് ഒരു രാജ്ഞി രാജാവുനൊപ്പം കിരീട ധരിക്കാനൊരുങ്ങന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി 4000ത്തോളം അതിഥികളാണ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. 1953ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണം.
ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 74കാരനായ ചാള്‍സ്. അഞ്ച് ഘട്ടങ്ങളായാണ് കിരീട ധാരണ ചടങ്ങ്. അതിനിടെ രാജഭരണത്തോടുള്ള പ്രതിഷേധ സൂചകമായി കിരീടധാരണചടങ്ങിനിടെ പ്രതിഷേധവും നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.