ചരിത്രകാരന്‍ എം ഗംഗാധരന്‍ അന്തരിച്ചു.89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു അദ്ദേഹം.മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്.
പി.കെ. നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി 1933ല്‍ പരപനങ്ങാടിയിലായിരുന്നു ജനനം.മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു എം ഗംഗാധരന്‍. അതിന് ശേഷമാണ് ചരിത്രാദ്ധ്യാപകനായത്. 1986 ല്‍ മലബാര്‍ കലാപത്തെ പറ്റിയുള്ള പ്രബന്ധത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. ഗംഗാധരന്റെ സഹോദരിയുടെ മകനാണ് പ്രശ്‌സതനായ ചരിത്രപണ്ഡിതന്‍ എം.ജി.എസ്. നാരായണന്‍.
കോട്ടയം, കൊല്ലം സര്‍വകലാശാലകളില്‍ ആറു വര്‍ഷം വിസിറ്റിംഗ് പ്രൊഫസറായി സേവനം നടത്തിയിരുന്നു. 1970 മുതല്‍ 1975 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും 1975 മുതല്‍ 1988 വരെ കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും ജോലി ചെയ്തു.
വിവര്‍ത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഗംഗാധരന് ലഭിച്ചിട്ടുണ്ട്. ‘വസന്തത്തിന്റെ മുറിവ്’ എന്ന ഗ്രന്ഥത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.
മലബാര്‍ റിബല്യണ്‍ 1921-22, ദ ലാന്‍ഡ് ഓഫ് മലബാര്‍, അന്വേഷണം, നിരൂപണം പുതിയ മുഖം, ആസ്വാദനം, മാപ്പിള പഠനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന സംഭാവനകള്‍.
- 3 years ago
Test User