X

ചരിത്രകാരൻ ദളിത് ബന്ധു എൻ കെ ജോസ് അന്തരിച്ചു

കോഴിക്കോട്: ചരിത്രകാരന്‍ ദളിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു. 94 വയസായിരുന്നു. പുന്നപ്ര- വയലാര്‍ സമരം, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍ തുടങ്ങിയ, ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന നടത്തിയ ചരിത്രകാരനാണ് അദ്ദേഹം.

ഇന്നു വൈകിട്ട് 3നു വൈക്കം വെച്ചൂർ അംബിക മാർക്കറ്റ് നമശിവായം വീട്ടിലാണ് അന്ത്യം. ഭാര്യ – പരേതയായ തങ്കമ്മ ജോസ്. സംസ്കാരം പിന്നീട്. 1929 ഫെബ്രുവരി 29-ന് കുര്യാക്കോസ് – മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. വെച്ചൂർ ദേവീവിലാസം സ്കൂൾ, ഉല്ലല എൻഎസ്എസ് സ്കൂൾ, ചേർത്തല ഗവ. ബോയ്സ് ഹൈസ്കൂൾ, ചങ്ങനാശേരി എസ്ബി ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

webdesk14: