ഹൈദരാബാദ്: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ജാതവേദ് തരുണ്‍ (24) ആണ് അറസ്റ്റിലായത്. മെയ് 20നാണ് ഇയാളുടെ ഭാര്യ ഝാന്‍സി (20) ആണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.
പ്രണയ വിവാഹിതരാണ് ഇരുവരും. രണ്ടു കുഞ്ഞുങ്ങളുണ്ട്. മെയ് 20 രാത്രി തരുണ്‍ ഭാര്യയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ താന്‍ ക്ഷീണിതയാണെന്ന് പറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറി. പിന്നാലെ വക്കേറ്റവും കയ്യാങ്കളിയുമാവുകയായിരുന്നു. ഇതിനിടയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.