യുപിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപ്പിട്ടു സംസ്കരിച്ചു. അതിനുമുകളിലൂടെ പച്ചക്കറി കൃഷി ചെയ്ത് യുവാവിന്റെ കൊടുംക്രൂരകൃത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ദിനേശ് എന്ന യുവാവാണ് കൊടുംക്രൂരകൃത്യം ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായി.
ജനുവരി 25ന് കുടുംബപ്രശ്നത്തിന്റെ പേരിലാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷം വയലില്‍ കുഴിച്ചിടുകയായിരുന്നു. 30 കിലോ ഉപ്പ് മൃതദേഹത്തിന് ചുറ്റും നിറക്കുകയും മൃതദേഹം കണ്ടെത്താതിരിക്കാന്‍ മുകളില്‍ പച്ചക്കറി കൃഷിയും ചെയ്തു.
പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്കി. പൊലീസ് അന്വേഷണത്തിലാണ് പ്രതി ദിനേശ് തന്നെയാണെന്ന് കണ്ടെത്തിയത്. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശത്തിലാണ് ദിനേശ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. ഉടന്‍ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. യുവതിയുടെ മൃതദേഹം വയലില്‍ നിന്ന് പൊലീസ് കണ്ടെടുത്തു