X

ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം അഞ്ചല്‍ കരുകോണില്‍ ഷാജഹാന്‍ (65) ആണ് മരിച്ചത്. അക്രമത്തില്‍ ഭാര്യ അനീസയ്ക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഷാജഹാന്‍ ഭാര്യടെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. അനീസ വെട്ടേറ്റു രക്തം വാര്‍ന്ന് കിടക്കുമ്പോള്‍ ഷാജഹാന്‍ കിടപ്പുമുറിയില്‍ കയറി ഫാനില്‍ തൂങ്ങുകയായിരുന്നു.

രക്തത്തില്‍ കുളിച്ചു കിടന്ന അനീസയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. വീടിനുള്ളില്‍ കയറി കതകടച്ച ഷാജഹാന്‍ ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

webdesk14: