ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് തോന്നിക്കുമായിരുന്ന സന്ദര്‍ഭങ്ങള്‍ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാര്‍ട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചത് ആര്യാടന്‍ മുഹമ്മദായിരുന്നു വി.ഡി സതീശന്‍ പറഞ്ഞു.
മതേതരത്വത്തിന് വേണ്ടി ഒരു വിട്ടുവീഴ്ചകള്‍ക്കും തയാറാകാത്ത അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. മികച്ച സാമാജികനായും ഭരണകര്‍ത്താവായും അദ്ദേഹത്തിന് തിളങ്ങാനായി. ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്.സഹപ്രവര്‍ത്തകരുടെയും കടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.