X

അയാളെക്കാള്‍ മോശമായാണ് അയാളുടെ കൂട്ടുകാര്‍ പെരുമാറിയത്’; ഒരാളെ പിരിച്ചുവിട്ടു, സസ്‌പെന്‍ഷന്‍

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ശാസ്ത്രക്രിയ കഴിഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ കിടക്കുന്നതിനിടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതി നേരിടേണ്ടി വന്നത് ശാരീരിക മാനസിക വേദനകള്‍. തൈറോയ്ഡിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ശബ്ദം ഉണ്ടാക്കാന്‍ പോലും കഴിയാതെ, കയ്യും കാലും മരിച്ചതിന് തുല്യം കിടക്കുകയാണ് ഞാന്‍.. അനസ്‌തേഷ്യയുടെ മയക്കം പോലും പൂര്‍ണമായി വിട്ടിട്ടില്ല ആ സമയത്ത് ഒരു സ്ത്രീയോട് മോശമായി പെരുമാറണമെങ്കില്‍ അയാള്‍ മനുഷ്യനല്ല, ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ മാത്രമേ ഇയാളെ പോലെയുള്ള മൃഗങ്ങള്‍ പഠിക്കൂ- യുവതി പറയുന്നു.

അയാള്‍ ചെയ്തതിനേക്കാള്‍ മോശമായാണ് അയാളുടെ സഹപ്രവര്‍ത്തകര്‍ രണ്ടുദിവസമായി എന്നോട് പെരുമാറിയത്. പണം വാങ്ങിത്തരാം, അയാള്‍ക്കും കുടുംബമുണ്ട് എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. വഴങ്ങാതായപ്പോള്‍ കല്യാണം കഴിഞ്ഞതല്ലേ.. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ കണ്ണടച്ചാല്‍ പോരെ എന്നായി. മാനസികരോഗം ഉണ്ടെന്ന് വരെ ആരോപിച്ചു – യുവതി പറയുന്നു

അതേസമയം യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഒരാളെ പിരിച്ചുവിട്ടു. ജാമ്യമില്ല പ്രകാരം 5 പേര്‍ക്കെതിരെയും കേസും എടുത്തിട്ടുണ്ട്.

എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിലും അതിജീവിതയെ ഭീഷണിപ്പെടുത്തിയതിലും അടിമുടി ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്്. പീഡനത്തിനിരയായ യുവതിക്ക് സുരക്ഷയൊരുക്കുന്നതില്‍ ആശുുത്രി അധികൃതരും സര്‍ക്കാറും നീതീകരിക്കാനാവാത്ത അലംഭാവമാണ് നടത്തിയത്. വാര്‍ത്ത പുറത്തുവന്ന് വിവാദമായപ്പോഴാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവിനുള്ളില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ ആശുപത്രി ജീവനക്കാരന്‍ വടകര സ്വദേശി ശശീന്ദ്രന്‍ റിമാന്റിലാണ്. കേസ്സ് അട്ടിമറിക്കാന്‍ ശ്രമിച്ച ഒരു താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടും അഞ്ചു ജീവനക്കാരെ സസ്‌പെന്റ് ചെയ്തും തടിതപ്പാന്‍ ശ്രമിക്കുന്നവര്‍ ഇതിലേക്ക് നയിച്ച കാര്യങ്ങളെ ബോധപൂര്‍വ്വം മറക്കുകയാണ്.

എല്ലാവരും സി.പി.എം അനുകൂല ജീവനക്കാരാണ്. കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകര്‍ അതേ ആശുപത്രിയില്‍ വെച്ച് കണ്ട് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി തിരുത്തിക്കാന്‍ ശ്രമിച്ചതുപോലെ ദുരുതരമാണ് എല്ലാം ലാഘവത്തോടെ കണ്ട ആരോഗ്യ വകുപ്പിന്റെ നടപടികള്‍. സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ഭര്‍ത്താവ് ആരോപിച്ചു. യുവതിയില്‍ നിന്നും ഇന്നലെ പൊലീസ് മൊഴിയെടുത്തു. ഇന്ന് യുവതി ഡിസ്ചാര്‍ജായേക്കും.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റന്‍ഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാള്‍ അല്‍പസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതി. മറ്റൊരു രോഗി ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ശസ്ത്രക്രിയക്കു വേണ്ടി അനസ്‌തേഷ്യ നല്‍കിയിരുന്നതിനാല്‍ മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. സംസാരിക്കാവുന്ന അവസ്ഥയായപ്പോള്‍ വാര്‍ഡിലുണ്ടായിരുന്ന നഴ്‌സിനോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ചു പൊലീസില്‍ പരാതി നല്‍കി. ഇത് ഒതുക്കിത്തീര്‍ക്കാന്‍ ജീവനക്കാരന്റെ ആളുകള്‍ കിണഞ്ഞു ശ്രമിക്കുകയാണ്. മെഡിക്കല്‍ കോളജില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തിലും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ റിപ്പോര്‍ട്ടിലും തുടര്‍ന്നും നടത്തിയത്.

 

webdesk11: