X

മുംബൈയിലെ തിയറ്ററില്‍ ആദിപുരുഷ് പ്രദര്‍ശനം തടഞ്ഞ് ഹിന്ദുത്വ സംഘടന

രാമയാണന്റെ വികലമായ ചിതിരീകരണമെന്നാരോപിച്ച് ആദിപുരുഷിന്റെ പ്രദര്‍ശനം തടഞ്ഞ് ഹിന്ദുത്വ സംഘടന. മുംബൈ നല്ലസോപര കാപിറ്റല്‍ മാളിലെ തിയറ്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം. രാഷ്ട്ര പ്രഥം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് തിയറ്ററില്‍ കടന്ന് പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചത്.

രാത്രി 8ന് ആരംഭിച്ച പ്രദര്‍ശനത്തിനിടെ രാഷ്ട്ര പ്രഥം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ തിയറ്ററിനകത്ത് പ്രവേശിക്കുകയായിരുന്നു. സിനിമക്കെതിരെയും നിര്‍മാതാക്കള്‍ക്കെതിരെയും മുദ്രാവാക്യം മുഴക്കിയ ഇവര്‍, ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു.

ഹിന്ദു പുരാണമായ രാമായണമാണ് ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന്റെ ഇതിവൃത്തം. തിയറ്ററില്‍ ഹനുമാന് വേണ്ടി സീറ്റ് മാറ്റിവെക്കും തുടങ്ങിയ പ്രസ്താവനകളിലൂട സിനിമാ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, പുരാണ കഥാപാത്രങ്ങളെ വികലമായാണ് ചിത്രീകരിച്ചതെന്ന് കാട്ടി ഏതാനും ഹിന്ദുത്വ സംഘടനകള്‍ തന്നെ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

അയല്‍രാജ്യമായ നേപ്പാളില്‍ രണ്ടിടത്ത് ആദിപുരുഷിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. കാഠ്മണ്ഡുവിലും പൊഖാറയിലുമാണ് വിലക്ക്. എല്ലാ ഇന്ത്യന്‍ ചിത്രങ്ങളുടെയും പ്രദര്‍ശനം നിര്‍ത്തിവെക്കാനാണ് നീക്കം.
ആദിപുരുഷി’ല്‍ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപ്പാളില്‍ വിവാദമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ രാജ്യത്ത് ഉയര്‍ന്നത്.

webdesk14: