12-ാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി ആചാര്യന്‍ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയില്‍ അവകാശവാദവുമായി ഹിന്ദുത്വര്‍. രാജസ്ഥാനിലുള്ള വിശ്വപ്രസിദ്ധമായ അജ്മീര്‍ ശരീഫ് ദര്‍ഗ മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്നാണ് മഹാറാണാ പ്രതാപ് സേനയുടെ അവകാശവാദം. സ്വസ്തിക ചിഹ്നമുള്ള ദര്‍ഗയുടെ ജനലുകളുടെ ചിത്രവും സംഘം പുറത്തുവിട്ടിട്ടുണ്ട്. ദര്‍ഗയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.