ക്രിസ്മസ് ആഘോഷത്തിനിടെ ഗുരുഗ്രാമിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമം നടന്നു. വ്യാഴാഴ്ച വൈകീട്ട് ഹിന്ദുത്വ സംഘടനയിലെ പ്രവര്‍ത്തകര്‍ പള്ളിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു.് ‘ജയ് ശ്രീരാം’, ‘ഭാരത് മാതാ കീ ജയ്’ എന്നി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പള്ളിയില്‍ അതിക്രമിച്ച് കയറിയത്.
സ്‌റ്റേജില്‍ കയറിയ ഇവര്‍ പാട്ട് പാടിയിരുന്ന സംഘത്തിനെ അക്രമിക്കുകയും മൈക്ക് ഉള്‍പ്പടെയുള്ള മറ്റു ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുതുകയും ചെയ്തു. സംഭവത്തെപറ്റി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ, ഗുരുഗ്രാമില്‍ ജുമുഅ നമസ്‌കാരം നടത്തുന്നത് ഹിന്ദുത്വസംഘടനകള്‍ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയും അക്രമം നടക്കുന്നത്.