X

ഹിന്ദുക്കളും അമുസ്‌ലിംകളും പേടിക്കേണ്ടതില്ല; സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും: ബി.ജെ.പി ജനറല്‍ സെക്രട്ടറി

കൊല്‍ക്കത്ത: ആസാം പൗരത്വ ലിസ്റ്റ് വിഷത്തില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ. ഹിന്ദുക്കളും അമുസ്‌ലിം വിഭാഗങ്ങളും ആസാം പൗരത്വ ലിസ്റ്റിന്റെ കാര്യത്തില്‍ ഒന്നും പേടിക്കേണ്ടെന്നും നിങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ പറഞ്ഞു. ദേശീയ മാധ്യമമായി ഇക്ണോമിക്സ് ടൈംസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറ്റ ബംഗ്ലാദേശി മുസ്ലീങ്ങളെ തിരിച്ചറിയാനാണ് ദേശീയ തലത്തില്‍ ഇത്തരം പൗരത്വ ലിസ്റ്റു(എന്‍.ആര്‍.സി)ണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടതെ അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദു, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ എന്നീ ന്യൂനപക്ഷ വിഭാഗങ്ങിലുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി പൗരത്വ നിയമ ഭേദഗതി ബില്ലില്‍ മാറ്റമുണ്ടാകുമെന്നും വിജയ്‌വര്‍ഗീയ പറഞ്ഞു.

‘രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരെ ഞങ്ങള്‍ തരംതിരിച്ചു കഴിഞ്ഞിട്ടുണ്ട്്. പീഡിതരായ ഹിന്ദുക്കള്‍ അതിലുണ്ട്. എന്നാല്‍ സാമ്പത്തിക നേട്ടം മുന്നില്‍കണ്ട് രാജ്യത്ത് നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്ലീങ്ങളും ആ കൂട്ടത്തിലുണ്ട്. അതിനാല്‍ ഹിന്ദുക്കളും അമുസ്ലീംകളുമായ കുടിയേറ്റക്കാര്‍ ആരും പൗരത്വ ബില്ലിലെ കുറിച്ച് ആകുലപ്പെടേണ്ടതില്ല. അവരെ സര്‍ക്കാര്‍ സംരക്ഷിച്ച് കൊള്ളും, വിജയ്‌വര്‍ഗീയ പറഞ്ഞു.

അസം മാതൃകയില്‍ പൗരത്വ പരിശോധന വിവിധ സംസ്ഥാനങ്ങളില്‍ വേണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. മമതാ ബാനര്‍ജിയുടെ ബംഗളാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. അസം കഴിഞ്ഞാല്‍ ബംഗാളിലാണ് ഏറ്റവുമധികം അനധികൃത കുടിയേറ്റക്കാരുള്ളതെന്നും അവരെ പുറത്താക്കണമെന്നും കൈലാഷ് വിജയ്വര്‍ഗിയ ആവശ്യപ്പെട്ടു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പൗരത്വ രജിസ്‌ട്രേഷന്‍ ലിസ്റ്റ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ഭരണത്തിലെത്തിയാല്‍ ബംഗാളില്‍നിന്നും ബംഗ്ലാദേശികളെ പുറത്താക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

chandrika: