എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും അവരുടെ ഗോത്രവും ആചാരവും വിശ്വാസവും ആരാധനയും സംസ്‌കാരവും നിലനിര്‍ത്തി ‘ആദിവാസി മതം’ എന്ന പേരില്‍ ഒരു പൊതു മതം ഉണ്ടാകണമെന്ന് സി.കെ. ജാനു. ആദിവാസി എന്നതിനെത്തന്നെ പരിവര്‍ത്തനപ്പെടുത്തി ‘ആദിവാസി മതം’ എന്നാക്കണമെന്നും ട്രൂകോപ്പി വെബ്‌സീനില്‍ പ്രസിദ്ധീകരിക്കുന്ന ‘അടിമമക്ക’ എന്ന ആത്മകഥയില്‍ അവര്‍ എഴുതുന്നു.
കൃത്യമായ ഒരു മതത്തിന്റെയോ, വിശ്വാസത്തിന്റെയോ പേരില്‍ ഒരുമിക്കാന്‍ സാധ്യമാവുന്നില്ല. ഈ സാഹചര്യത്തെയാണ് എല്ലാവരും ചൂഷണം ചെയ്യുന്നത്. എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും അവരുടെ ഗോത്രവും ആചാരവും വിശ്വാസവും ആരാധനയും സംസ്‌കാരവും നിലനിര്‍ത്തി ഒരു പൊതു ‘മതം’ ഉണ്ടാവേണ്ടതുണ്ട്. ആദിവാസികള്‍ക്കും ദലിതര്‍ക്കും സ്വന്തമായി ഒരു മതം ഇല്ലാത്തതുകൊണ്ട് എല്ലാ മതങ്ങളിലേക്കും ആദിവാസികളെയും ദലിതരെയും വശീകരിച്ചുകൊണ്ടുപോകുന്ന ഇടപെടലും വീതം വെക്കലും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. വ്യത്യസ്ത ഗോത്ര വിഭാഗത്തില്‍പ്പെട്ടവരായതുകൊണ്ടും വ്യത്യസ്ത ഗോത്രാചാരമനുസരിച്ച് ജീവിക്കുന്നവരായതുകൊണ്ടും ആദിവാസികള്‍ക്ക് ഒരു പരിധിവരെ ഒരുമിച്ച് നില്‍ക്കാന്‍ കഴിയാതെവരുന്നു അവര്‍ പറയുന്നു.