X

പാകിസ്താനില് 1300 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം കണ്ടെത്തി

ലാഹോര്‍: പാകിസ്താനില്‍ 1300 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം കണ്ടെത്തി. വടക്കു പടിഞ്ഞാറു പാകിസ്താനിലെ സ്വാത് ജില്ലയിലാണ് ക്ഷേത്രം കണ്ടെത്തിയത്. പാകിസ്ഥാന്‍, ഇറ്റാലിയന്‍ പര്യവേഷകര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രം കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

കണ്ടെത്തിയ ക്ഷേത്രം വിഷ്ണു ക്ഷേത്രമായിരുന്നു എന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ക്കിയോളജിയിലെ ഫസല്‍ ഖാലിഖ് പറയുന്നു. ഹിന്ദു ഷാഹി കാലഘട്ടത്തില്‍, 1300 വര്‍ഷം മുന്‍പാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്.

പര്യവേഷണത്തിനിടെ പട്ടാള ക്യാമ്പുകളും കാവല്‍മാടവും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തിയ കുളം ആരാധനക്കു മുമ്പ് വിശ്വാസികള്‍ കുളിക്കാന്‍ ഉപയോഗിച്ചിരുന്നതാവാം എന്ന് കരുതുന്നു. പ്രദേശത്ത് കൂടുതല്‍ പര്യവേഷണം നടക്കുന്നു.

web desk 1: