താജ്മഹലിന് സമീപത്തെ ഉറൂസിനെതിരെ പരാതിയുമായി ഹിന്ദുമഹാ സഭ. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ ആഗ്ര കോടതിയില്‍ ഹരജി നല്‍കി. ഉറൂസിന് താജ് മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹരജിയില്‍ ചോദ്യം ചെയ്യുന്നു. ഹരജി സ്വീകരിച്ച കോടതി മാര്‍ച്ച് നാലിന് വാദം കേള്‍ക്കും.
ഈ വര്‍ഷം ഫെബ്രുവരി ആറു മുതല്‍ 8 വരെയാണ് ഉറൂസ് നടക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരിപാടികള്‍.
മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ്മഹലിനുള്ളില്‍ ഉറൂസ് നടത്താന്‍ അനുവദിച്ചിരുന്നില്ലെന്നുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹരജി സമര്‍പ്പിച്ചതെന്ന് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറയുന്നു.