X
    Categories: indiaNews

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ തിരിച്ചുപോകുന്നു

ഡല്‍ഹി: ഇന്ത്യയില്‍ താമസിക്കാനെത്തിയ 243 പാകിസ്താന്‍ ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ പാകിസ്താനിലേക്ക് മടങ്ങിപോകുന്നു. കോവിഡ് 19 മഹാമാരി മൂലം ഇന്ത്യയില്‍ കുടുങ്ങിയവരും അഭയാര്‍ത്ഥികളും ഉള്‍പ്പെടെ 243 പാകിസ്താന്‍ പൗരന്മാരാണ് തിരിച്ചു പോകുന്നത്. ഇന്ത്യയില്‍ അനുഭവിക്കേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് തിരിച്ചുപോകുന്നതെന്ന് അഭയാര്‍ത്ഥികള്‍ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി, എന്റെ ഭാര്യക്കും കുട്ടികള്‍ക്കും വിസ ലഭിക്കുന്നതിനായി ഞാന്‍ ജോധ്പൂരിലെ ഫോറിന്‍സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ലേക്കും ആഭ്യന്തര മന്ത്രാലയത്തിലേക്കും ഓടുകയാണ്. ഞാന്‍ ഇപ്പോള്‍ അത് ഉപേക്ഷിച്ച് തിരികെ പോകാന്‍ ആഗ്രഹിക്കുന്നു, ഒരു അഭയാര്‍ത്ഥി പറഞ്ഞു.

മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം തേടിയാണ് ഇന്ത്യയിലേക്കാണ് വന്നത് എന്നാല്‍ ഇവിടെ നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധികളാണെന്ന് മറ്റൊരാള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ എല്‍ടിവി (ദീര്‍ഘകാല വിസ) നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ലോക്ക്ഡൗണും കോവിഡ് 19 ഉം കാരണം എന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് നിലവിലെ സ്ഥിതി തുടരാന്‍ സാധിക്കില്ല. അതുകൊണ്ട് തിരിച്ച് പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹിക്കുകയാണ് ഒരു അഭയാര്‍ത്ഥി പറഞ്ഞു.

 

 

 

Test User: