Categories: indiaNews

ഹിമാചല്‍ വിജയം; നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍, ഭാരത് ജോഡോ യാത്രയുടെ പങ്ക് പ്രധാനം

ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘ജനങ്ങളോടും പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവരുടെ പരിശ്രമം കൊണ്ടാണ് ഞങ്ങള്‍ വിജയിച്ചത്. പ്രിയങ്ക ഗാന്ധിക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഞങ്ങളുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. സോണിയ ഗാന്ധിയുടെ അനുഗ്രഹവും ഞങ്ങള്‍ക്കൊപ്പമുണ്ട്.’ അദ്ദേഹം പറഞ്ഞു.

കണക്ക് പ്രകാരം 37 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷത്തേക്കാള്‍ രണ്ട് മണ്ഡലങ്ങളില്‍ കൂടുതലാണ് ഇത്.

Test User:
whatsapp
line