X
    Categories: MoreViews

കാല്‍ നൂറ്റാണ്ടിന് ശേഷം ഹിമാചലില്‍ ഇടതിന് സീറ്റ്

ഷിംല: 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിമാചല്‍ പ്രദേശില്‍ സി.പി.എം അക്കൗണ്ട് തുറന്നു. ഷിംല ജില്ലയിലെ തിയോങ് നിയമസഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് രാകേഷ് സിന്‍ഹയാണ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചത്. 1983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിന്‍ഹ ബി.ജെ.പിയിലെ രാകേഷ് വര്‍മയെ തോല്‍പിച്ചത്.

സിന്‍ഹക്ക് 24,791 വോട്ടും വര്‍മക്ക് 22808 വോട്ടും ലഭിച്ചു. 1993ല്‍ ഷിംല മണ്ഡലത്തില്‍നിന്നു രാകേഷ് തന്നെയാണ് സംസ്ഥാനത്ത് അവസാനമായി ജയിച്ച സി.പി.എം എംഎല്‍എയും. ഇത്തവണ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എം.എല്‍.എയുമായ വിദ്യാ സ്‌റ്റോക്‌സിന്റെ പത്രിക തള്ളിയതോടെയാണ് സി.പി.എം ഇവിടെ അപ്രതീക്ഷിത വിജയം നേടിയത്.

chandrika: