X
    Categories: MoreViews

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ചൊവ്വാഴ്ച്ച

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്കൊചൊവ്വാഴ്ച്ച ടിയിറങ്ങും. മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രേംകുമാര്‍ ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പിയും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടേയും സാന്നിധ്യമാണ് ബി.ജെ.പി ക്യാമ്പിന് വലിയ ഊര്‍ജ്ജം നല്‍കിയത്. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍. 1977 മുതല്‍ കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാറുകള്‍ മാറി മാറി വരുന്ന പാരമ്പര്യമാണ് ഹിമാചല്‍ പ്രദേശിന്റേത്. 1985ലെ ഇടക്കാല തെരഞ്ഞെടുപ്പ് മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്.
1982ലും 1985ലും കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. പതിവുപോലെ ഭരണവിരുദ്ധ വികാരം ജനവിധിയെ സ്വാധീനിച്ചാല്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. ഈ സാധ്യത മുന്നില്‍ കണ്ട് മോദി ഹിമാചല്‍ പ്രചാരണങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. തൊട്ടു പിന്നാലെ വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഗുജറാത്തില്‍ തിരിച്ചടി നേരിട്ടാലും ഹിമാചല്‍ തെരഞ്ഞെടുപ്പ് വിജയം ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ആഭ്യന്തര പ്രശ്‌നങ്ങളാണ് രണ്ട് പാര്‍ട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ് ബി.ജെ.പി. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് പ്രേം കുമാര്‍ ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ പോലും ബി.ജെ.പിക്ക് കഴിഞ്ഞത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുടവുമാറ്റാനുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയുടെ ശ്രമമാണ് ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഭിന്നിപ്പിന് കളമൊരുക്കിയത്. താല്‍ക്കാലിക പ്രശ്‌ന പരിഹാര ഫോര്‍മുലയുടെ ഭാഗമായാണ് ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ആഭ്യന്തര വഴക്ക് ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നത് കാത്തിരുന്നു കാണണം. ഈ മാസം ഒമ്പതിനാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷം ഡിസംബര്‍ 18നു മാത്രമേ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരൂ.

കണക്കുകള്‍ ഇങ്ങനെ

വോട്ടെടുപ്പ് നവംബര്‍ 9
വോട്ടെണ്ണല്‍ ഡിസംബര്‍ 18

ജില്ലകള്‍ 12

ആകെ വോട്ടര്‍മാര്‍
49,88,367
പുരുഷന്മാര്‍ 50.74%
സ്ത്രീകള്‍ 49.26%

ആകെ സീറ്റ് 68
കേവല ഭൂരിപക്ഷം 35

ജനറല്‍ സീറ്റ് 48
എസ്.സി സംവരണം 17
എസ്.ടി വിഭാഗത്തിന് 3

2012 തെരഞ്ഞെടുപ്പ് ഫലം
കോണ്‍ഗ്രസ് 36
ബി.ജെ.പി 26
ഹിമാചല്‍ ലോഹിത് പാര്‍ട്ടി 1
സ്വതന്ത്രര്‍ 5

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ
നിയമസഭാ അടിസ്ഥാനത്തിലുള്ള ലീഡ് നില
ബി.ജെ.പി 59
കോണ്‍ഗ്രസ് 9

chandrika: