ഹിമാലയ സംസ്ഥാനങ്ങളിലൊന്നായ ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഭരണത്തുടര്‍ച്ചക്ക് ബി.ജെ.പി ശ്രമിക്കുമ്പോള്‍ പഴയ പ്രതാപവും പ്രാദേശികപ്രശ്‌നങ്ങളും പറഞ്ഞാണ് കോണ്‍ഗ്രസ് വോട്ടുപിടിത്തം.
ബി.ജെ.പിയില്‍ 21 റിബലുകള്‍ മല്‍സരരംഗത്തുള്ളതും ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുടെ സംസ്ഥാനമെന്ന നിലയിലും പാര്‍ട്ടിക്ക് പ്രസ്റ്റീജ് മല്‍സരമാണ്. 55 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് പ്രവചനങ്ങള്‍. ആം ആദ്മിക്ക് ഇവിടെ വേരുകളില്ല. കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭസിംഗാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ. ഏകസിവില്‍കോഡ് ആണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.
വരാനിരിക്കുന്ന 9 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകമാണ്. 52 വോട്ടര്‍മാരുള്ള 15,256 അടി മുകളിലുള്ള ബൂത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.