X

17കാരനെ പീഡിപ്പിച്ച 27കാരി റിമാന്‍ഡില്‍

കട്ടപ്പന: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തേഴുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കുമളി സ്വദേശിയായ യുവതിയാണ് പിടിയിലായത്.

ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതിയാണ് ആദ്യം പരാതി നല്‍കിയത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുറ്റമാരോപിക്കുന്ന യുവാവ് ഇവരുടെ ഭര്‍ത്താവ് അല്ലെന്നും, യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പതിനഞ്ചു ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഇവര്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നുവെന്നും കണ്ടെത്തിയത്.

ഇവര്‍ക്കിടയിലുണ്ടായ വാക്കു തര്‍ക്കത്തതുടര്‍ന്നാണ് യുവതി പരാതിയുമായി എത്തിയതെന്നും പൊലീസ് പറഞ്ഞു. പതിനേഴുകാരനുമായി ബന്ധം പുലര്‍ത്തിയ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.

chandrika: