ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡീസലില്‍ ഈ മാസത്തെ മൂന്നാമത്തെയും പെട്രോളില്‍ സെപ്തംബറിന് ശേഷമുള്ള ആറാമത്തെയും വര്‍ധനയാണിത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വാറ്റ്, പ്രാദേശിക നികുതി എന്നിവ കൂടി പരിഗണിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും ഒരു രൂപയിലധികം വര്‍ധനയുണ്ടാകും. രണ്ടുമാസത്തിനിടെ പെട്രോളില്‍ 7.53 രൂപയുടെയും ഡീസലില്‍ 6.67 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.