X
    Categories: MoreViews

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാവശ്യം

 

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും. ബസ് ചാര്‍ജ് വര്‍ദ്ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് സാധ്യത കല്‍പിക്കുന്നത്.

അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധന നടപ്പാക്കിയത് 2014 ലിലായിരുന്നു. മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം കമ്മിറ്റി പൂര്‍ണ്ണമായും അംഗീകരിച്ചട്ടില്ല. മന്ത്രിസഭാ യോഗമാണ് റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.

തോമസ് ചാണ്ടി മന്ത്രിയായിരിക്കുമ്പോഴായിരുന്നു കമ്മീഷനെ നിയോഗിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ബസ്സുടമകളില്‍ നിന്നും തെളിവെടുത്ത ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

chandrika: