X
    Categories: indiaNews

ഹിജാബ്: പരീക്ഷ ബഹിഷ്‌കരിച്ചവര്‍ക്ക് അവസരമില്ല

ബെംഗളൂരു: ഹിജാബ് വിലക്കില്‍ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. പരീക്ഷ എഴുതാത്ത മറ്റുള്ളവരെപ്പോലെ തന്നെ ഇവരെ കണക്കാക്കുകയുള്ളൂവെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍നിന്ന് വിട്ടുനിന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ നടത്തുമെന്ന സൂചനയുണ്ടായിരുന്നു. പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും മാറ്റിനടത്താറില്ലെന്ന് ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് വിഷയത്തില്‍ പരീക്ഷ ബഹിഷ്‌ക്കരിച്ചവരുടെ കാര്യവും വ്യത്യസ്തമല്ല, പരീക്ഷയില്‍ പങ്കെടുക്കാത്തവര്‍ക്ക് മാറ്റിനടത്തി പുതിയൊരു മാതൃകകൊണ്ടുവരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരെയും പോലെ അവര്‍ക്കും സപ്ലിമെന്ററി പരീക്ഷ എഴുതാമെന്നും മന്ത്രി വ്യക്തമാക്കി. ഹിജാബ് വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചിരുന്നു.

Chandrika Web: