X

കര്‍ണാടകയില്‍ ഇന്നും സ്‌കൂളുകളില്‍ നിര്‍ബന്ധിച്ച് ഹിജാബ് അഴിപ്പിച്ചു; വഴങ്ങാത്തവരെ തിരിച്ചയച്ചു

കര്‍ണാടകയില്‍ ഹിജാബ് വിവാദം കനക്കുന്നു. വിവാദം കൂടതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്.ഇന്ന് തുറന്ന സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധികൃതര്‍ ഹിജാബ് നിര്‍ബന്ധിച്ച് അഴിപ്പിച്ചു. വഴങ്ങാത്തവരെ തിരിച്ചയയ്ക്കുകയും ചെയ്തു.

ഇതിന്റെ കൂടുതല്‍ ദ്യശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്.ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളുമായി ഏറെനേരം വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ക്ലാസില്‍നിന്ന് പുറത്താക്കി. 13 എസ്എസ്എല്‍സി വിദ്യാര്‍ഥിനികളെയാണ് പുറത്താക്കിയത്. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു.

കൂടാതെ ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ ഉടുപ്പിയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഉടുപ്പിയിലെ സ്‌കൂളുകള്‍ക്ക് സമീപമാണ് നിരോധനജ്ഞ പ്രാഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമണി മുതല്‍ ശനിയാഴച (ഈ മാസം 19 വരെ)വൈകിട്ട് വരെയാണ് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.പ്രതിഷേധ പ്രകടനങ്ങള്‍,മുദ്രവാക്യം,പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്.സ്‌കൂളുകളുടെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണറാണ് (ജില്ലാ കളക്ടര്‍) നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നേരത്തെ ബെംഗളൂരുവിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍, കോളേജ് പരിസരത്ത് ഫെബ്രുവരി 22 വരെയാണ് അവിടെ 144 പ്രഖ്യാപിച്ചിട്ടുള്ളത്.

Test User: