ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ ഉടുപ്പിയില്‍ നിരോധനജ്ഞ.ഉടുപ്പിയിലെ സ്‌കൂളുകള്‍ക്ക് സമീപമാണ് നിരോധനജ്ഞ പ്രാഖ്യാപിച്ചിരിക്കുന്നത്.
നാളെ രാവിലെ ആറുമണി മുതല്‍ ശനിയാഴച (ഈ മാസം 19 വരെ)വൈകിട്ട് വരെയാണ് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.പ്രതിഷേധ പ്രകടനങ്ങള്‍,മുദ്രവാക്യം,പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്.സ്‌കൂളുകളുടെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണറാണ് (ജില്ലാ കളക്ടര്‍) നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നേരത്തെ ബെംഗളൂരുവിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍, കോളേജ് പരിസരത്ത് ഫെബ്രുവരി 22 വരെയാണ് അവിടെ 144 പ്രഖ്യാപിച്ചിട്ടുള്ളത്.