മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ നേരെയുള്ള കയ്യേറ്റമാണെന്ന് മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മത സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം, വിദ്യാഭ്യാസ സ്വാതന്ത്ര്യം എന്നിവ ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണ്. ഈ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായാണ് ഹിജാബ് വിഷയത്തെ കാണേണ്ടത്. അല്ലാതെ മത വിഷയമായല്ല. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വിവാദങ്ങള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ഇതിനെതിരെ എല്ലാവരും പ്രതികരിക്കുന്നുവെന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
- 3 years ago
Test User