X

ഹിജാബിന് വിലക്ക്: ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിനെതിരെ കേസ്

മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ സ്വകാര്യ സ്‌കൂളിനെതിരെ നിയമ നടപടി സ്വീകരിച്ചു. പത്തില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെയാണ് സ്‌കൂളിലെ പ്രധാന അധ്യാകന്‍ ഹിജാബ് ധരിച്ച് വരരുതെന്ന് വിലക്കിയത്. ഹയാത്ത്‌നഗറിലെ സീ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയാണ് പരാതി.

ഈ മാസം 12ന് സ്‌കൂളില്‍ ക്ലാസ് തുടങ്ങിയതു മുതല്‍ ഈ രണ്ടുകുട്ടികളും ഹിജാബ് ധരിച്ച് തന്നെയാണ് സ്‌കൂളില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ ഹെഡ്മാഷും മറ്റൊരു അധ്യാപികയും കുട്ടികളോട് ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞതായാണ് കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തതായി ഹയാത്ത് നഗര്‍ പൊലീസ് അറിയിച്ചു.

 

 

 

webdesk14: