X
    Categories: Newsworld

ഹിജാബ്, ജംപ്സ്യൂട്ട്; പുതിയ യൂണിഫോം അവതരിപ്പിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്

ക്യാബിന്‍ ക്രൂവിന് പുതിയ യൂണിഫോം അവതരിപ്പിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്. ഏകദേശം 20 വര്‍ഷത്തിനിടെ ആദ്യമായാണ് എയര്‍വെയ്‌സ് യൂണിഫോം മാറ്റുന്നത്. പുതിയ യൂണിഫോമില്‍ ഹിജാബും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ ഓസ്വാള്‍ഡ് ബോട്ടെംഗ് അഞ്ചുവര്‍ഷമെടുത്താണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്. കോവിഡ് മൂലം പലകുറി യൂണിഫോം മാറ്റം മാറ്റിവെച്ചിരുന്നു. ക്യാബിന്‍ ക്രൂവിലെ പുരുഷന്മാര്‍ക്ക് സ്യൂട്ട് ധരിക്കാം. സ്ത്രീകള്‍ക്ക് ജംപ്സ്യൂട്ട്, സ്‌കേട്ടോ ധരിക്കാം. ഹിജാബ് ധരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതും ധരിക്കാമെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് വ്യക്തമാക്കി.

webdesk11: