X
    Categories: CultureMoreNewsViews

ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് ആറ് മുതല്‍

തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷ. രണ്ടാം വര്‍ഷ പരീക്ഷക്ക് പിഴകൂടാതെ ഫീസടക്കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ മൂന്ന് ആണ്.

രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്ക് ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറക്ക് പരീക്ഷ സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിന് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. കമ്പാര്‍ട്ട്‌മെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 2017 മുതല്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനാണ് നല്‍കിയത്. അവര്‍ 2018ലെ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷക്ക് എഴുതിയ വിഷയത്തിന് മാര്‍ച്ച് 2019ലെ രണ്ടാംവര്‍ഷ പരീക്ഷക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വിഭാഗം 2019 മാര്‍ച്ചിലെ പരീക്ഷക്ക് വീണ്ടും ഫീസൊടുക്കി അപേക്ഷ നല്‍കേണ്ടതില്ല. അപേക്ഷാ ഫോമുകള്‍ ഹയര്‍ സെക്കണ്ടറി പോര്‍ട്ടലിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭിക്കും. ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dhsekerala.gov.in

ചന്ദ്രിക വെബ് ഡെസ്‌ക്‌: